ഹോം › കേരളം

വിമർശനത്തോട് അസഹിഷ്ണുതയുള്ളവർ രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനങ്ങളിൽ നിന്ന് മാറി നിൽക്കണം: മന്ത്രി റിയാസ്

By MJ Desk · 18 Nov 2024, 05:24 PM

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ വിമർശനം ഏതെങ്കിലും മതത്തിന് എതിരല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വിമർശനം മതത്തിന് എതിരാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. രാഷ്ട്രീയത്തിൽ മതം കലർത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ അസഹിഷ്ണുത. വിമർശനത്തെ സഹിഷ്ണുതയോടെ കാണാൻ കഴിയാത്തവർ രാഷ്ട്രീയ പാർട്ടികളുടെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് മാറി നിൽക്കണമെന്നും റിയാസ് പറഞ്ഞു. ജനാധിപത്യ സംവിധാനം നിലനിൽക്കുന്ന കാലത്തോളം വിമർശിക്കപ്പെടുന്നത് സ്വഭാവികമാണ്. അതിനെ അസഹഷ്ണുതയോടെ കാണാൻ പ്രേരിപ്പിക്കുന്നത് രാഷ്ട്രീയത്തിൽ മതം കലർത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഇതൊരു മതത്തിന് എതിരാണെന്ന് വരുത്തി തീർക്കാനുള്ള പ്രതിപക്ഷ നേതാവിന്റെ ശ്രമം ജനാധിപത്യത്തിനും മതനിരപേക്ഷതക്കും അപമാനമാണെന്നും റിയാസ് വിമർശിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#pa muhammad riyas

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›