അരിക്കൊമ്പൻ കേസിൽ കേരളത്തിന് തിരിച്ചടി; ഹർജി സുപ്രീം കോടതി തള്ളി
 

 

അരിക്കൊമ്പൻ വിഷയത്തിൽ സുപ്രീം കോടതിയിൽ കേരളത്തിന് തിരിച്ചടി. ഹൈക്കോടതി ഉത്തരവിനെതിരെ കേരളാ സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. സംഭവത്തിൽ ഇടപെടേണ്ട ആവശ്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൻമേലാണ് ഹൈക്കോടതി വിധി എന്നിരിക്കെ സുപ്രീം കോടതിക്ക് ഇതിൽ ഒന്നും ചെയ്യാനില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തീരുമാനിക്കുകയായിരുന്നു

പുനരധിവാസം വെല്ലുവിളിയെന്നാണ് സംസ്ഥാനം സുപ്രീം കോടതിയിൽ ഉന്നയിച്ചത്. ഗൗരവകരമായ വിഷയമാണെന്നും പറമ്പിക്കുളത്തേക്ക് ആനയെ മാറ്റുന്നത് പ്രായോഗികമല്ലെന്നും സംസ്ഥാനം കോടതിയെ അറിയിച്ചിരുന്നു. സംസ്ഥാനം അഭിമുഖീകരിക്കുന്നത് വലിയ വിഷയമാണെന്നും പറഞ്ഞെങ്കിലും കോടതി ഹർജി തള്ളുകയായിരുന്നു.