ഹോം › കേരളം

കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് ഗുരുതര പരുക്ക്

By MJ Desk · 15 Aug 2024, 10:27 AM

കോതമംഗലം കോട്ടപ്പടിയിൽ ടാപ്പിംഗ് തൊഴിലാളിക്ക് കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. ചേറങ്ങനാൽ പത്തനാ പുത്തൻപുര അവറാച്ചനാണ്(75) പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ അവറാച്ചനെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. വടക്കുംഭാഗത്തെ സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിൽ ടാപ്പിംഗ് ചെയ്തുകൊണ്ടിരുന്ന അവറാച്ചനെ കാട്ടാന പിന്നിൽ നിന്ന് ആക്രമിക്കുകയായിരുന്നു നിലവിളി കേട്ട് ഓടിയെത്തിയ മറ്റൊരു ടാപ്പിംഗ് തൊഴിലാളിയാണ് പരിസരസവാസികളെ വിളിച്ചുകൂട്ടി അവറാച്ചനെ ആശുപത്രിയിലേക്ക് മാറ്റിയത്. വാരിയെല്ലിന് പിന്നിലും തുടയിലുമാണ് പരുക്കേറ്റത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#avarachan#elephant attack

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›