ഹോം › കേരളം

അങ്കണവാടിയിൽ വീണ് മൂന്നര വയസുകാരിക്ക് പരുക്കേറ്റ സംഭവം; ജീവനക്കാർക്ക് സസ്‌പെൻഷൻ

By MJ Desk · 25 Nov 2024, 08:43 AM

അങ്കണവാടിയിൽ വീണതിനെ തുടർന്ന് മൂന്നര വയസുകാരിക്ക് ഗുരുതര പരുക്കേറ്റ സംഭവത്തിൽ അധ്യാപികയെയും ഹെൽപ്പറെയും സസ്‌പെൻഡ് ചെയ്തു. തിരുവനന്തപുരം മാറനല്ലൂർ എട്ടാം വാർഡ് അങ്കണവാടി അധ്യാപിക ശുഭലക്ഷ്മി, ഹെൽപർ ലത എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. മാറനല്ലൂർ സ്വദേശികളായ രതീഷ്, സിന്ധു ദമ്പതികളുടെ മകൾ വൈഗയ്ക്കാണ് ഗുരുതര പരുക്കേര്‌റത് തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. കഴിഞ്ഞ ദിവസം പതിവ് പോലെ മാറനല്ലൂരിലെ അങ്കണവാടിയിൽ നിന്നും കുട്ടിയെ അച്ഛൻ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നിരുന്നു. എന്നാൽ കുട്ടി നല്ല ക്ഷീണത്തിലായിരുന്നു. അൽപ സമയത്തിനകം കുട്ടി ഛർദിക്കാനും തുടങ്ങി. വൈഗയുടെ ഇരട്ട സഹോദരനും ഇതേ അങ്കണവാടിയിലാണ് പഠിക്കുന്നത്. വൈഗ ഉച്ചയ്ക്ക് ജനലിൽ നിന്ന് വീണതായി ഇരട്ട സഹോദരനാണ് മാതാപിതാക്കളോട് പറഞ്ഞത് കുട്ടിയുടെ അമ്മ പരിശോധിച്ചപ്പോൾ തലയുടെ പുറകിൽ മുഴച്ചിരിക്കുന്നത് കണ്ടെത്തി. തുടർന്ന് കണ്ടലയിലെ ആശുപത്രിയിലും പിന്നീട് എസ് എ ടി ആശുപത്രിയിലും എത്തിക്കുകയായിരുന്നു. കുട്ടിയുടെ സ്‌പൈനൽ കോഡിനും ഗുരുതര പരുക്കുണ്ട്. തലയിൽ ആന്തരിക രക്തസ്രാവവുമുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#anganavadi#maranallur

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›