ഹോം › കേരളം

കൊല്ലത്ത് മൂന്നര വയസുകാരി പീഡനത്തിന് ഇരയായി; പിതൃസഹോദരൻ അറസ്റ്റിൽ

By MJ Desk · 06 Nov 2024, 05:28 PM

കൊല്ലത്ത് മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുട്ടിയുടെ പിതൃസഹോദരൻ അറസ്റ്റിൽ. ആറ് മാസം മുമ്പാണ് കുട്ടിയെ ഇയാൾ ആദ്യമായി പീഡനത്തിന് ഇരയാക്കിയതെന്ന് പോലീസ് പറയുന്നു വീട്ടിൽ ആരുമില്ലാത്ത അവസരത്തിലായിരുന്നു അതിക്രമം. കുട്ടിക്ക് ഇതേ തുടർന്ന് ശാരീരികാസ്വസ്ഥതകൾ നേരിട്ടിരുന്നു. എന്നാൽ വീട്ടുകാർ ഇത് കാര്യമായി എടുത്തിരുന്നില്ല. ഇതിന് ശേഷം ഇയാൾ കുട്ടിയെ തുടർച്ചയായി പീഡനത്തിന് ഇരയാക്കുകയായിരുന്നു. കഴിഞ്ഞ ദിവസവും കുട്ടി അസ്വസ്ഥതകൾ പ്രകടിപ്പിച്ചതോടെ വീട്ടുകാർ ആശ വർക്കറെ വിവരം അറിയിച്ചു ആശ വർക്കർ കുട്ടിയുമായി സംസാരിച്ചപ്പോഴാണ് ലൈംഗിക ചൂഷണത്തിന്റെ സൂചനകൾ ലഭിച്ചത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിച്ചു. കുട്ടിക്ക് നൽകിയ കൗൺസിലിംഗിലാണ് പീഡനവിവരം പുറത്തുവന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#rape

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›