{"vars":{"id": "89527:4990"}}

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മൂന്ന് വയസുകാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
 

 

ആലപ്പുഴയിൽ കളിച്ചു കൊണ്ടിരുന്ന മൂന്ന് വയസുകാരിയെ വീട്ടുമുറ്റത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല മായിത്തറ മൂലംവെളി ചന്ദ്രൻവെളിയിൽ പ്രജിത്തിന്റെയും പ്രീതയുടെയും മകൾ ആഷ്മിക കൃഷ്ണയാണ് മരിച്ചത്

മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു കുട്ടി. കുറച്ച് കഴിഞ്ഞ് നോക്കിയപ്പോൾ കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് കുളത്തിൽ മരിച്ചു കിടക്കുന്നത് കണ്ടത്

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഉടൻ തന്നെ ചേർത്തല സ്വകാര്യ ആശുപത്രിിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.