ഹോം › കേരളം

പാലക്കാട് ചെർപ്പുളശ്ശേരിയിൽ പിക്കപ് വാൻ കടയിലേക്ക് ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം

By MJ Desk · 17 Apr 2025, 08:18 AM

പാലക്കാട് ചെർപ്പുളശ്ശേരിയിൽ ചായക്കടയിലേക്ക് പിക്കപ് വാൻ ഇടിച്ചുകയറി യുവാവ് മരിച്ചു. നാല് പേർക്ക് പരുക്കേറ്റു. മലപ്പുറം തിരൂർ സ്വദേശി വി തഹ്‌സീലാണ് മരിച്ചത്. 20 വയസായിരുന്നു. കോഴിയുമായി വന്ന പിക്കപ് വാൻ നിയന്ത്രണം വിട്ട് യുവാക്കൾക്കിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. കൊടൈക്കനാൽ യാത്രക്കിടെയാണ് മലപ്പുറം സ്വദേശികളായ യുവാക്കൾ ചായ കുടിക്കുന്നതിനായി വാഹനം നിർത്തിയത്. വഴിയരികിൽ നിൽക്കുന്ന സമയത്താണ് കോഴിയുമായി വന്ന പിക്കപ് വാൻ നിയന്ത്രണം വിട്ട് ഇടിച്ചു കയറുന്നത്. അപകടത്തിൽ അഞ്ച് യുവാക്കൾക്ക് പരുക്കേറ്റു. തഹ്‌സിലിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പരുക്കേറ്റവർ ചികിത്സയിൽ തുടരുകയാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽമെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതിപാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്
പൂർണ്ണ പേജ് കാണുക ›