ഹോം › കേരളം

അങ്കമാലിയിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവം; മൂന്ന് പേർ പിടിയിൽ

By MJ Desk · 07 Sep 2024, 11:47 AM

അങ്കമാലിയിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് മൂന്ന് ഗുണ്ടകൾ അറസ്റ്റിൽ. ഏഴാറ്റുമുഖം അമ്പാട്ട് വീട്ടിൽ അരുൺ കുമാർ(36), കൊരട്ടി അടിച്ചിലി കിലുക്കൻ വീട്ടിൽ സിവിൻ(33), താബോർ അരണാട്ടുകരക്കാരൻ ജിനേഷ്(40) എന്നിവരാണ് അറസ്റ്റിലായത് മുഖ്യപ്രതി സതീഷിന്റെ സഹായികളാണ് ഇവർ. സതീഷും മറ്റ് രണ്ട് പേരും ഒളിവിലാണ്. അങ്കമാലി പാലിശ്ശേരി കൂരത്ത് വീട്ടിൽ രഘുവിനെയാണ്(35) സംഘം മർദിച്ച് കൊന്നത്. രഘുവിന്റെ ശരീരത്തിൽ അടിയേറ്റതിന്റെ അറുപതോളം പാടുകളുണ്ട്. തലയിൽ ആന്തരിക രക്തസ്രാവമുണ്ടായി. ശ്വാസനാളം പൊട്ടിയ നിലയിലുമായിരുന്നു സതീഷും സംഘം അടിച്ചിലി കുന്നപ്പിള്ളിയിലെ വാടക കെട്ടിടത്തിൽ വാറ്റ് ചാരായം സൂക്ഷിച്ചിരുന്നു. ഇത് രഘുവും കൂട്ടുകാരും കടത്തിയെന്ന് ആരോപിച്ചായിരുന്നു മർദനം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›