ഹോം › കേരളം

ലഹരിയുമായി ബന്ധപ്പെട്ട തർക്കം; തൃശ്ശൂരിൽ യുവാവിനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊന്നു

By MJ Desk · 22 Mar 2025, 08:18 AM

തൃശ്ശൂർ പെരുമ്പിലാവിൽ യുവാവിനെ വെട്ടിക്കൊന്നു. പെരുമ്പിലാവ് സ്വദേശി അക്ഷയ്(27) ആണ് കൊല്ലപ്പെട്ടത്. ഗുരുവായൂർ സ്വദേശി ബാദുഷ എന്നയാൾക്കും വെട്ടേറ്റു. സംഭവത്തിൽ ഇവരുടെ സുഹൃത്ത് ലിഷോയ് ഒളിവിലാണ്. മൂന്ന് പേരും ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇന്നലെ രാത്രി എട്ടരയോടെ അക്ഷയ് യും ഭാര്യയും സുഹൃത്തായ ലിഷോയുടെ വീട്ടിലേക്ക് വരികയായിരുന്നു. ഈ സമയത്താണ് ലിഷോയിയും ബാദുഷയും ചേർന്ന് അക്ഷയ്‌നെ ആക്രമിച്ചത്. ഇത് കണ്ടു ഭയന്ന ഭാര്യ തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറി. ഇതേ തുടർന്നാണ് നാട്ടുകാർ വിവരം അറിയുന്നത്. ലഹരി കച്ചവടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമായി പറയുന്നത്. സംഭവത്തിന് പിന്നാലെ ഓടി രക്ഷപ്പെട്ട ലിഷോയിയെ പോലീസ് പിടികൂടി. കൊലപാതകം നടന്ന വീടിന് സമീപത്തുള്ള വീട്ടിലാണ് പ്രതി ഒളിച്ചിരുന്നത്. പോലീസ് വരുന്നത് കണ്ട് ഓടിയെ ഇയാളെ ഓടിച്ചിട്ടാണ് പിടികൂടിയത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›