{"vars":{"id": "89527:4990"}}

യൂട്യൂബ് നോക്കി ഡയറ്റെടുത്തു; യുവതിക്ക് ദാരുണാന്ത്യം

 
യൂട്യൂബ് നോക്കി ഡയറ്റെടുത്തതിന് പിന്നാലെ കണ്ണൂരിൽ യുവതിക്ക് ദാരുണാന്ത്യം. ഡയറ്റെടുത്തതിന് പിന്നാലെ വന്ന ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് യുവതി ചികിത്സയിലായിരുന്നു. കണ്ണൂർ കൂത്തുപറമ്പ് കൈതേരികണ്ടി വീട്ടിൽ എം ശ്രീനന്ദ (18) ആണ് മരിച്ചത്. തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം സംഭവിച്ചത്. വണ്ണം കൂടുതലാണെന്ന ധാരണയിൽ യൂട്യൂബ് നോക്കി ഡയറ്റ് നോക്കിയ പെൺകുട്ടിയുടെ ആമാശയവും അന്നനാളവും ചുരുങ്ങിപ്പോയതായാണ് വിവരം. വണ്ണം കുറയുമെന്ന് കണ്ട് വളരെ കുറച്ച് ഭക്ഷണം മാത്രമാണ് ശ്രീനന്ദ കഴിച്ചിരുന്നത്. ഇത് ശരീരത്തെ സാരമായി ബാധിച്ചതോടെ വീട്ടുകാർ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്നാണ് മരണം.