ഹോം › കേരളം

എംഡിഎംഎ വാങ്ങാൻ പണം നൽകിയില്ല; താനൂരിൽ യുവാവ് മൺവെട്ടി കൊണ്ട് മാതാപിതാക്കളെ ആക്രമിച്ചു

By MJ Desk · 27 Mar 2025, 12:17 PM

മലപ്പുറം താനൂരിൽ എംഡിഎംഎ വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് യുവാവ് മാതാപിതാക്കളെ ആക്രമിച്ചു. അക്രമം നടത്തിയ 29കാരനെ ഡി അഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിച്ചു. നാട്ടുകാർ കൈകാലുകൾ കെട്ടിയിട്ടാണ് യുവാവിന്റെ പരാക്രമം അവസാനിപ്പിച്ചത്. യുവാവ് പിതാവിനെ മൺവെട്ടി കൊണ്ട് ആക്രമിക്കുകയായിരുന്നു തടയാൻ ശ്രമിച്ച മാതാവിനെയും ആക്രമിച്ചു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് യുവാവിനെ പിടിച്ചുകെട്ടിയത്. ലഹരി തന്റെ ജീവിതം നശിപ്പിച്ചെന്ന് ഡീ അഡിക്ഷൻ സെന്ററിലേക്ക് പോകുന്ന വഴി യുവാവ് പറഞ്ഞു. കൊച്ചിയിൽ ജോലി ചെയ്യുന്ന സമയത്ത് സുഹൃത്ത് വഴിയാണ് മയക്കുമരുന്ന് ഉപയോഗം ആരംഭിച്ചത്. പിന്നീട് ഇതിന് അടിമയായി മാറി. ലഹരിയിൽ നിന്ന് പുറത്തുവരാൻ നിരവധി തവണ ശ്രമിച്ചിട്ടും ആയില്ലെന്നും യുവാവ് പറഞ്ഞു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›