ഹോം › കേരളം

കോഴിക്കോട് മാവൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

By MJ Desk · 10 Oct 2024, 12:12 PM

കോഴിക്കോട് മാവൂർ പെരുവയലിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. പെരുവയൽ ചിറ്റാരിക്കുഴിയിൽ കൃഷ്ണൻകുട്ടിയുടെ മകൻ അഭിൻകൃഷ്ണ(22)യാണ് മരിച്ചത്. രാവിലെ ഒമ്പത് മണിയോടെ ജോലി സ്ഥലത്തേക്ക് പോകുമ്പോൾ വീടിന് സമീപത്ത് വെച്ചായിരുന്നു അപകടം. റോഡിന് സമീപം ജലജീവൻ മിഷന്റെ കുഴിയിലുണ്ടായിരുന്നു. കുഴിയുടെ സമീപത്ത് എത്തിയപ്പോൾ മുന്നിൽ പോയ ഓട്ടോറിക്ഷ പെട്ടെന്ന് ബ്രേക്കിട്ടു. ഇതോടെ ബൈക്കിന്റെ നിയന്ത്രണം തെറ്റി അഭിൻ റോഡിൽ വീണു. ഈ സമയം എതിർ വശത്ത് നിന്നും വന്ന ബൈക്ക് അഭിന്റെ തലയിൽ ഇടിക്കുകയായിരുന്നു. യുവാവ് അപകടസ്ഥലത്ത് വെച്ച് മരിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#accident

ബന്ധപ്പെട്ട വാർത്തകൾ

ആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽമില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കുംകൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി
പൂർണ്ണ പേജ് കാണുക ›