ആതിരയുമായി വനിതാ കമ്മീഷന്‍ അധ്യക്ഷ കൂടിക്കാഴ്ച നടത്തി; സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് നാല് ദിവസമായി പുറത്തിറങ്ങിയിട്ടെന്ന് ആതിര

പാവക്കുളം ക്ഷേത്രം ഓഡിറ്റോറിയത്തില് സംഘ്പരിവാറുകാര് സംഘടിപ്പിച്ച പൗരത്വ ഭേദഗതി അനുകൂല പരിപാടിയെ എതിര്ത്ത് സംസാരിച്ച യുവതിയുമായി വനിതാ കമ്മീഷന് അധ്യക്ഷ എം സി ജോസഫൈന് കൂടിക്കാഴ്ച നടത്തി.
 

പാവക്കുളം ക്ഷേത്രം ഓഡിറ്റോറിയത്തില്‍ സംഘ്പരിവാറുകാര്‍ സംഘടിപ്പിച്ച പൗരത്വ ഭേദഗതി അനുകൂല പരിപാടിയെ എതിര്‍ത്ത് സംസാരിച്ച യുവതിയുമായി വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരം പേയാട് സ്വദേശി എസ് ആതിരയെയാണ് എം സി ജോസഫൈന്‍ കൊച്ചിയിലെ ഹോസ്റ്റലിലെത്തി കണ്ടത്.

ആതിരക്ക് നേരെയുണ്ടായ കയ്യേറ്റം അപലപനീയമാണെന്ന് കൂടിക്കാഴ്ചക്ക് ശേഷം വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. ഇതുവരെ സ്വീകരിച്ച നടപടികളെ കുറിച്ച് പോലീസില്‍ നിന്ന് റിപ്പോര്‍ട്ട് തേടും. പെണ്‍കുട്ടി കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നതായും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. ആതിരക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ കുറിച്ചും അന്വേഷിക്കുമെന്ന് ആതിര പറഞ്ഞു

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് നടന്ന പരിപാടിയിലെ ചില പരാമര്‍ശങ്ങള്‍ കേട്ടപ്പോള്‍ പ്രതികരിക്കാതിരിക്കാനായില്ലെന്ന് ആതിര പറയുന്നു. അതാണ് സ്വമേധയാ വേദിയിലേക്ക് ചെന്നത്. വളരെ മാന്യമായാണ് അവരോട് സംസാരിച്ചത്. എന്നാല്‍ പ്രതികരണം രൂക്ഷമായിരുന്നു. സംഭവത്തിന് ശേഷമുണ്ടായ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് പുറത്തിറങ്ങിയിട്ട് നാല് ദിവസമായെന്നും ആതിര പറഞ്ഞു