അബ്ദുൽ നാസർ മഅദനിക്ക് കേരളത്തിലേക്ക് വരാം; ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകി സുപ്രീം കോടതി
 

 

അബ്ദുൽ നാസർ മഅദനിക്ക് കേരളത്തിലേക്ക് വരാൻ അനുമതി. ജൂലൈ 10 വരെ 84 ദിവസത്തേക്കാണ് സുപ്രീം കോടതി അനുമതി നൽകിയിരിക്കുന്നത്. ഒരു മാസത്തേക്കാണ് അനുമതി ചോദിച്ചതെങ്കിലും സുപ്രീം കോടതി ദിവസം കൂട്ടി നൽകുകയായിരുന്നു. മുതിർന്ന അഭിഭാഷകനായ കപിൽ സിബലാണ് മഅദനിക്ക് വേണ്ടി ഹാജരായത്

ഇളവ് അനുവദിച്ചാൽ അമദനി എങ്ങോട്ടും രക്ഷപ്പെടില്ലെന്ന് സിബൽ പറഞ്ഞു. കർണാടക സർക്കാരിന്റെ വാദങ്ങൾ തള്ളിയ കോടതി മഅദനിയുടെ വാദങ്ങൾ അംഗീകരിക്കുകയായിരുന്നു. നേരത്തെ മഅദനിക്ക് ഇളവ് അനുവദിക്കുന്നതിനെ എതിർത്ത് കർണാടക സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.