അഭിജിത്തിന്റേത് കൊവിഡ് പടർത്താനുള്ള ശ്രമമാണോയെന്ന് സംശയിക്കണം: പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ്

കള്ളപ്പേരിൽ കൊവിഡ് പരിശോധനക്ക് എത്തുകയും പിന്നീട് രോഗം സ്ഥിരീകരിക്കുകയും ചെയ്ത കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിനെതിരെ പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാൽ.
 

കള്ളപ്പേരിൽ കൊവിഡ് പരിശോധനക്ക് എത്തുകയും പിന്നീട് രോഗം സ്ഥിരീകരിക്കുകയും ചെയ്ത കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിനെതിരെ പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാൽ. അഭിജിത്തിന് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു. രോഗം പടർത്താനുള്ള ശ്രമമായിരുന്നോ എന്ന് സംശയിക്കണമെന്നും അദ്ദേഹംപറഞ്ഞു

കൊവിഡ് പരിശോധനക്കായി വ്യാജ പേരും മേൽവിലാസവും നൽകിയതിനെതിരെ പഞ്ചായത്ത് പ്രസിഡന്റ് പോലീസിൽ പരാതി നൽകി. പരിശോധനക്ക് എത്തിയപ്പോൾ കെ എം അഭി എന്ന പേരും കെ എസ് യു സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണയുടെ മേൽവിലാസവുമാണ് അഭിജിത്ത് നൽകിയിരുന്നത്.

സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അട്ടിമറിക്കാനും രോഗം പരത്താനുമായിരുന്നു അഭിജിത്തിനെ പോലെയുള്ള ഒരാൾ ശ്രമിച്ചതെന്ന് വേണുഗോപാൽ ആരോപിക്കുന്നു. വ്യാജ പേരിൽ വന്ന് കൊവിഡ് ടെസ്റ്റ് നടത്തിയതിന്റെ ആവശ്യം എന്തായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.