കൊച്ചിയിലും ആലപ്പുഴയിലുമായി നടന്ന വാഹനാപകടങ്ങളിൽ നാല് മരണം

സംസ്ഥാനത്ത് രണ്ട് വാഹനാപകടങ്ങളിലായി നാല് പേർ മരിച്ചു. കൊച്ചിയിലും ആലപ്പുഴയിലുമാണ് അപകടങ്ങൾ നടന്നത്. ദേശീയപാതയിൽ ആലപ്പുഴ കളപ്പുര ജംഗ്ഷനിലും തൃപ്പുണിത്തുറക്കടുത്ത് ഇരുമ്പനത്തുമാണ് അപകടങ്ങൾ നടന്നത്. കളപ്പുര ജംഗ്ഷനിൽ
 

സംസ്ഥാനത്ത് രണ്ട് വാഹനാപകടങ്ങളിലായി നാല് പേർ മരിച്ചു. കൊച്ചിയിലും ആലപ്പുഴയിലുമാണ് അപകടങ്ങൾ നടന്നത്. ദേശീയപാതയിൽ ആലപ്പുഴ കളപ്പുര ജംഗ്ഷനിലും തൃപ്പുണിത്തുറക്കടുത്ത് ഇരുമ്പനത്തുമാണ് അപകടങ്ങൾ നടന്നത്.

കളപ്പുര ജംഗ്ഷനിൽ ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ചുകയറി രണ്ട് പേർ മരിച്ചു. അജിത് ബാബുവും ഇയാളുടെ സുഹൃത്തുമാണ് മരിച്ചത്. മുന്നിൽ പോകുകയായിരുന്ന ലോറി പെട്ടെന്ന് ബ്രേക്ക് പിടിച്ചപ്പോൾ ബൈക്ക് ചെന്ന് ഇടിക്കുകയായിരുന്നു. തൊട്ടുപിന്നാലെയുണ്ടായിരുന്ന ബസും ബൈക്കിന് പിന്നിൽ ഇടിച്ചുകയറി

ഇരുമ്പനത്ത് ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. തൊടുപുഴ സ്വദേശികളായ ഷൈല, അമ്മ ബിൽക്കിസ് എന്നിവരാണ് മരിച്ചത്. കാർ ഓടിച്ചിരുന്ന ഷൈലയുടെ ഭർത്താവ് ഹസീഫിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു