ഹോം › കേരളം

കോഴിക്കോട് കൂമ്പാറയില്‍ പിക്കപ്പ് വാന്‍ മറിഞ്ഞ് ഒരു മരണം

By MJ News Desk · 23 Nov 2024, 08:42 PM

കൂടരഞ്ഞി (കോഴിക്കോട്): കൂമ്പാറയില്‍ പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. അതിഥി തൊഴിലാളികളുമായി കക്കാടംപൊയിലില്‍ നിന്ന് വന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഒരാള്‍ മരിച്ചിട്ടുണ്ടെന്നും 15 ഓളം പേര്‍ക്ക് പരുക്കേറ്റതായും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് പ്രവേശിപ്പിച്ചു. ഇന്ന് രാത്രി ഏഴ് മണിക്കാണ് അപകടമുണ്ടായത്. കോണ്‍ക്രീറ്റ് പണിക്കാരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത് അപകടത്തില്‍പ്പെട്ടവരെ ആംബുലന്‍സ് മാര്‍ഗം കുടരഞ്ഞി സെന്റ് ജോസഫ് ഹോസ്പിറ്റലിലേക്കും, മുക്കം കെഎംസിടി ഹോസ്പിറ്റലിലേക്കും കൊണ്ട് പോയി. റോഡില്‍ നിന്ന് താഴ്ചയിലേക്ക് വീണ പിക്കപ്പ് വാന്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഏറെ പ്രയാസപ്പെട്ടാണ് പരുക്കേറ്റവരെ പുറത്തെടുത്തതെന്നും പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്നും രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. മിനി പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം. മേലേ കൂമ്പാറയിലാണ് അപകടമുണ്ടായത്. അപകടം ഉണ്ടായ ഉടനെ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#accident#calicut#koombara

ബന്ധപ്പെട്ട വാർത്തകൾ

ആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽമില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കുംകൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി
പൂർണ്ണ പേജ് കാണുക ›