{"vars":{"id": "89527:4990"}}

അട്ടപ്പാടി പുതൂരിൽ യുവാവിനെ വെട്ടിക്കൊന്ന കേസിലെ പ്രതി പിടിയിൽ
 

 

പാലക്കാട് അട്ടപ്പാടി പുതൂരിൽ യുവാവിനെ വെട്ടിക്കൊന്ന കേസിലെ പ്രതി പിടിയിൽ. ഒളിവിലായിരുന്ന പ്രതി ഈശ്വരനാണ് പുതൂർ പോലീസിന്റെ പിടിയിലായത്

ആനക്കല്ല് ഉന്നതിയിലെ മണികണ്ഠൻ എന്നയാളാണ് കൊല്ലപ്പെട്ടത്. ഓണത്തലേന്നായിരുന്നു സംഭവം. 

രണ്ട് പേരും തർക്കത്തിനിടെ പരസ്പരം വെട്ടുകയായിരുന്നു. മണികണ്ഠൻ കൊല്ലപ്പെട്ടതോടെ ഈശ്വർ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.