{"vars":{"id": "89527:4990"}}

കൊലപാതകവും കവർച്ചയുമടക്കം നിരവധി കേസുകളിൽ പ്രതി; കൊടും ക്രിമിനൽ കൊടിമരം ജോസ് പിടിയിൽ
 

 

കൊലപാതകമടക്കം നിരവധി കേസുകളിലെ പ്രതിയും കൊടും ക്രിമിനലുമായ കൊടിമരം ജോസ് പിടിയിൽ. കൊലപാതകം, കവർച്ച അടക്കം ഇരുപതിലേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് ജോസ്. എറണാകുളം നോർത്ത് പോലീസാണ് ഇയാളെ പിടികൂടിയത്. നോർത്ത് റെയിൽവേ സ്‌റ്റേഷന് മസീപം യുവാക്കളെ മർദിച്ച് കവർച്ച നടത്തിയ കേസിലാണ് അറസ്റ്റ്

സെപ്റ്റംബർ 17ന് രാത്രിയാണ് പത്തനംതിട്ട സ്വദേശി അഖിലേഷ് പി ലാൽ, സുഹൃത്ത് വിഷ്ണു എന്നിവരെ ജോസിന്റെ നേതൃത്വത്തിൽ മേൽപ്പാലത്തിന് അടിയിൽ നിന്ന് തട്ടിക്കൊണ്ടുപോയത്. ആദ്യം പാലത്തിന് മുകളിലെത്തിച്ച് മർദിച്ചു. പിന്നീട് സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്ത് കൊണ്ടുപോയി എടിഎമ്മിൽ നിന്ന് 9500 രൂപ ബലമായി പിൻവലിപ്പിച്ചു

ഇവരുടെ ഫോണുകളും കവർന്നു. യുവാക്കളെ തലയ്ക്കടിച്ച് പരുക്കേൽപ്പിച്ച ശേഷമാണ് ജോസും സംഘവും കടന്നത്. സംഘത്തിലെ രണ്ട് പ്രതികളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒളിവിലായിരുന്ന ജോസിനെ കൃത്യമായ നീക്കത്തിലൂടെയാണ് പോലീസ് പിടികൂടിയത്.