കീഴടങ്ങാൻ കോടതിയിലെത്തിയ പ്രതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; അഞ്ച് പേർ അറസ്റ്റിൽ

ആലുവ എടയാർ സ്വർണ കവർച്ചക്കേസിലെ പ്രതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കീഴടങ്ങാൻ കോടതിയിലേക്ക് എത്തിയപ്പോഴാണ് പ്രതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു 20
 

ആലുവ എടയാർ സ്വർണ കവർച്ചക്കേസിലെ പ്രതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കീഴടങ്ങാൻ കോടതിയിലേക്ക് എത്തിയപ്പോഴാണ് പ്രതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു

20 കിലോ സ്വർണം കവർന്ന കേസിലെ പ്രതിയായ തൊടുപുഴ സ്വദേശി ജമാലിനെയാണ് അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ആലുവ ഇഎസ്‌ഐ റോഡിൽ ഇന്നോവ കാറിലെത്തിയ സംഘം ജമാലിനെ പിടികൂടി കടക്കുകയായിരുന്നു

പെരുമ്പാവൂർ ഭാഗത്തേക്ക് പോയ കാർ പോലീസ് പിന്തുടർന്നാണ് പിടികൂടിയത്. തൊടുപുഴ കാരിക്കോട് സ്വദേശികളായ വിഷ്ണു, നൗഫൽ ലത്തീഫ്, നൗഫൽ റഫീഖ്, അഭിലാഷ്, ഷാനു എന്നിവരാണ് അറസ്റ്റിലായത്.