ഹോം › കേരളം

വൃദ്ധ ദമ്പതികളെ കൊന്ന് സ്വര്‍ണം കവര്‍ന്ന പ്രതിക്ക് ഇരട്ട ജീവപര്യന്തം

By MJ News Desk · 08 Jan 2025, 07:51 PM

എറണാകുളം പറവൂരിലെ ഇരട്ടക്കൊല കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം. വടക്കേക്കര സ്വദേശി ജോഷിക്ക് ഇരട്ട ജീവപര്യന്തം വിധിച്ച് കോടതി. പറവൂര്‍ അഡീഷണല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. സുഹൃത്തിന്റെ മാതാപിതാക്കളായ വൃദ്ധ ദമ്പതികളെ വെട്ടിക്കൊന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നുവെന്ന കേസിലാണ് പ്രതിയെ കോടതി ശിക്ഷിച്ചത്. 2014ലാണ് കേസിന് ആസ്പദമായ സംഭവം. വടക്കേക്കര തുരുത്തിപ്പുറത്ത് ബി എസ് എഫ് സിവില്‍ എന്‍ജിനിയറായിരുന്ന ജോസ് വര്‍ഗീസും ഭാര്യ റോസ് ലിയും വീട്ടില്‍ കൊല്ലപ്പെടുകയായിരുന്നു. ദമ്പതികളുടെ മകന്‍ റോജോയുടെ സുഹൃത്ത് നീണ്ടൂര്‍ മേയ്ക്കാട് സ്വദേശി ജോഷി ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് സമ്മതിച്ചിട്ടുണ്ട്. ഏപ്രില്‍ മൂന്നിനാണ് ദമ്പതികളെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തിരഞ്ഞെടുപ്പ് പ്രാചരണത്തിനെത്തിയ പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകരാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. ഇരുവരുടെയും തലയ്ക്കും ശരീര ഭാഗങ്ങളിലും മൂര്‍ച്ചയേറിയ ആയുധങ്ങള്‍കൊണ്ടുള്ള മുറിവുകള്‍ ഉണ്ടായിരുന്നു. ഒരു കേസില്‍ പ്രതിയായ ഇവരുടെ മകന്‍ റോജോയെ പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഒന്നര വര്‍ഷമായി റോജോ ഒളിവിലാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#double murder#joshi#paravoor#paravoor double murder case#police

ബന്ധപ്പെട്ട വാർത്തകൾ

മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കുംവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
പൂർണ്ണ പേജ് കാണുക ›