ഹോം › കേരളം

ഇൻസ്റ്റഗ്രാം വഴി പരിചയം; വിവാഹ വാഗ്ദാനം നൽകി യുവതിയിൽ നിന്ന് 25 പവൻ തട്ടിയ യുവാവ് പിടിയിൽ

By MJ Desk · 19 Feb 2025, 12:05 PM

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി 25 പവൻ സ്വർണം തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. വടകര സ്വദേശി നജീറാണ് അറസ്റ്റിലായത്. കണ്ണൂർ സ്വദേശിയായ വിവാഹമോചിതയായ യുവതിയെയാണ് തട്ടിപ്പിന് ഇരയാക്കിയത് ഈ മാസം ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. കുറേ നാളുകളായി ഇരുവരും ഇൻസ്റ്റഗ്രാം വഴി ചാറ്റ് ചെയ്തിരുന്നു. എങ്കിലും യഥാർഥ ഐഡന്റിറ്റി നജീർ വെളിപ്പെടുത്തിയിരുന്നില്ല. ഇതിനിടെ ഒന്നിച്ച് ജീവിക്കാനായി സ്വർണവുമായി എത്താൻ നജീർ നിർദേശിച്ചു സ്വർണം കൈയിൽ കൊണ്ടുപോകുന്നത് സുരക്ഷിതമല്ലെന്നും തന്റെ സുഹൃത്ത് വരുമെന്നും സ്വർണം സുഹൃത്തിന്റെ കൈയിൽ ഏൽപ്പിക്കാമെന്നും നജീർ പറഞ്ഞു. തുടർന്ന് ടാക്‌സിയിൽ പോകാമെന്നും നജീർ പറഞ്ഞു. ഇത് വിശ്വസിച്ച യുവതി സ്വർണം നജീറിനെ ഏൽപ്പിച്ചു പിന്നാലെ സ്വർണവുമായി നജീർ മുങ്ങുകയായിരുന്നു. ഇയാൾക്കെതിരെ സമാനമായ ആരോപണങ്ങളുണ്ടെന്ന് പോലീസ് അന്വേഷണത്തിൽ മനസ്സിലാക്കി. കോടതിയിൽ ഹാജരാക്കിയ നജീറിനെ റിമാൻഡ് ചെയ്തു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യംനിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും
പൂർണ്ണ പേജ് കാണുക ›