{"vars":{"id": "89527:4990"}}

തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രവർത്തകരെ പരിഗണിക്കണം; കെപിസിസി അധ്യക്ഷന് കത്തയച്ച് കെ എസ് യു പ്രസിഡന്റ് 
 

 

തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ അതൃപ്തിയുമായി കെഎസ്യു. ആദ്യഘട്ട പട്ടികയിൽ മതിയായ പ്രാതിനിധ്യം ഇല്ലെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. തെരഞ്ഞെടുപ്പിൽ കെഎസ്യു പ്രവർത്തകരെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന് കത്തയച്ചു. തല്ല് ചെണ്ടയ്ക്കും കാശ് മാരാർക്കും എന്ന നയം പാർട്ടി സ്വീകരിക്കില്ലായെന്നാണ് പ്രതീക്ഷയെന്ന് അലോഷ്യസ് സേവ്യർ പറഞ്ഞു.

അതേസമയം തിരുവനന്തപുരം കോർപറേഷനിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണക്ക് വൻ തിരിച്ചടി. വോട്ടർ പട്ടികയിൽ വൈഷ്ണയുടെ പേരുണ്ടായേക്കില്ല. വോട്ട് ചേർക്കാനായി വൈഷ്ണ നൽകിയ മേൽവിലാസത്തിലെ വീട്ടുനമ്പർ മറ്രൊരു വ്യക്തിയുടേതാണ്. റഹീം ഷാ എന്നയാളുടെ പേരിലാണ് വീടുള്ളത്

വൈഷ്ണയെ അറിയില്ലെന്നും വീട് ആർക്കും വാടകയ്ക്ക് നൽകിയിട്ടില്ലെന്നും റഹീം ഷാ പറഞ്ഞു. ഈ വിലാസത്തിൽ മറ്റൊരാൾക്കും വോട്ട് ചേർത്ത് നൽകാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് റഹീം ഷാ നഗരസഭക്ക് കത്ത് നൽകി.