നടിയെ ആക്രമിച്ച കേസ്: വിധി തൃപ്തികരമല്ലെന്ന് സണ്ണി ജോസഫ്; വിധി ആശ്വാസകരമെന്ന് സതീശൻ
നടിയെ ആക്രമിച്ച കേസിൽ കോടതി വിധി തൃപ്തികരമല്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കേസ് വാദിച്ച് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. ഗൂഢാലോചന ഭാഗം തെളിയിക്കാൻ കഴിയാതെ പോയത് കേസ് അന്വേഷിച്ച പോലീസിന്റെയും കോടതിയിൽ അവതരിപ്പിച്ച പ്രോസിക്യൂഷന്റെയും പരാജയമാണെന്ന് സണ്ണി ജോസഫ് പറഞ്ഞു
അതേസമയം കേസിൽ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായവർ കുറ്റക്കാരാണെന്ന വിധി ആശ്വാസകരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഒരു സ്ത്രീക്കും സംഭവിക്കാൻ പാടില്ലാത്ത ദുരന്തമാണ് അതിജീവിതക്കുണ്ടായത്. കുറ്റവാളികൾ ശിക്ഷപ്പെട്ടെന്നത് സന്തോഷകരമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഈ വിധി കാരണമാകും
തൃക്കാക്കര എംഎൽഎ ായിരുന്ന പിടി തോമസിന്റെ അതിശക്തമായ ഇടപെടലാണ് ഇത്തരം പരിസമാപ്തിയിലേക്ക് കേസിനെ എത്തിച്ചത്. അദ്ദേഹത്തിന്റെ ഇടപെടൽ ഉണ്ടായില്ലായിരുന്നുവെങ്കിൽ കേസ് പോലും ഇല്ലാതാകാനുള്ള സാധ്യതയുണ്ടാകുമായിരുന്നു. സ്വാഭാവികമായും പ്രോസിക്യൂഷൻ അപ്പീൽ നൽകുമെന്നും സതീശൻ പറഞ്ഞു