നടിയെ ആക്രമിച്ച കേസിൽ പ്രതികൾക്കുള്ള ശിക്ഷാവിധി ഇന്ന്; ദിലീപിനെ വെറുതെവിട്ടതിനുള്ള കാരണവും അറിയാം
നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെ ശിക്ഷ വിചാരണ കോടതി ഇന്ന് പ്രഖ്യാപിക്കും. ഒന്നാം പ്രതി പൾസർ സുനി അടക്കം ആറ് പ്രതികൾക്കും ജീവപര്യന്തം നൽകണമെന്ന് പ്രോസിക്യൂഷൻ വാദിക്കും. എന്നാൽ പ്രതികൾ ഏഴര വർഷം തടവുശിക്ഷ അനുഭവിച്ചതിനാൽ ശിക്ഷയിൽ ഇളവ് വേണമെന്നാണ് പ്രതിഭാഗത്തിന്റെ നിലപാട്
ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കുന്നതിനൊപ്പം ദിലീപിനെ വെറുതെവിട്ടതിന്റെ കാരണവും ഇന്നറിയാം. വിധി പകർപ്പ് ഇന്ന് തന്നെ പുറത്തുവന്നേക്കും. ദിലീപിനെതിരെ പ്രോസിക്യൂഷൻ ഹാജരാക്കിയ നേരിട്ടുള്ള തെളിവുകളും സാഹചര്യ തെളിവുകളും എന്തുകൊണ്ട് തള്ളിയെന്ന ചർച്ച സജീവമാകുന്നതിനിടെയാണ് ആറ് പ്രതികളുടെയും ശിക്ഷ കോടതി പറയുന്നത്
സമൂഹത്തിന് മുഴുവൻ ഭീഷണിയാണ് ഈ പ്രതികളെന്നും ഇവരുടെ മുൻകാല ക്രിമിനൽ പശ്ചാത്തലം കൂടി പരിഗണിക്കണമെന്നും സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ആവശ്യപ്പെടും. ബലാത്സംഗം, തട്ടിക്കൊണ്ടു പോകൽ അടക്കം ഗുരുതര കുറ്റങ്ങളാണ് തെളി#്ഞിരിക്കുന്നത്.