നടിയെ ആക്രമിച്ച കേസ്; പുതിയ പ്രോസിക്യൂട്ടറെ ഉടൻ നിയമിക്കും

നടിയെ ആക്രമിച്ച കേസിൽ തുടർ വിചാരണക്കായി പുതിയ പ്രോസിക്യൂട്ടറെ ഉടൻ നിയമിക്കും. ഇതിനായി അഭിഭാഷകരുടെ പാനൽ തയ്യാറാക്കി ആഭ്യന്തര വകുപ്പിന് സമർപ്പിച്ചിരുന്നു. നേരത്തെ വിചാരണ കോടതിയുമായുള്ള അഭിപ്രായ
 

നടിയെ ആക്രമിച്ച കേസിൽ തുടർ വിചാരണക്കായി പുതിയ പ്രോസിക്യൂട്ടറെ ഉടൻ നിയമിക്കും. ഇതിനായി അഭിഭാഷകരുടെ പാനൽ തയ്യാറാക്കി ആഭ്യന്തര വകുപ്പിന് സമർപ്പിച്ചിരുന്നു. നേരത്തെ വിചാരണ കോടതിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സ്‌പെഷ്യൽ പ്രോസിക്യൂട്ടറായിരുന്നു എ സുരേശൻ രാജിവെച്ചിരുന്നു

തുടർ നടപടികൾക്കായി കേസ് വിചാരണ കോടതി ഇന്ന് പരിഗണിക്കും. പ്രോസിക്യൂട്ടർ നിയമനത്തിനുള്ള നടപടികൾ തുടരുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിക്കും. നേരത്തെ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനും നടിയും ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചിരുന്നു. എന്നാൽ ആവശ്യം ഇരു കോടതികളും തള്ളുകയായിരുന്നു.