{"vars":{"id": "89527:4990"}}

നടിയെ ആക്രമിച്ച കേസ്: കുറ്റക്കാരായി കണ്ടെത്തിയ ആറ് പ്രതികൾക്കുള്ള ശിക്ഷ ഈ മാസം 12ന് വിധിക്കും
 

 

നടിയെ ആക്രമിച്ച കേസിൽ കോടതി കുറ്റക്കാരായി കണ്ടെത്തിയ ആറ് പ്രതികളുടെ ശിക്ഷാ വിധി ഈ മാസം 12ന് വിധിക്കും. കുറ്റക്കാരായി കണ്ടെത്തിയ ആറ് പ്രതികളുടെയും ജാമ്യം റദ്ദാക്കിയിട്ടുണ്ട്. ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളെയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസ് കുറ്റക്കാരായി കണ്ടെത്തിയത്. അതേസമയം കേസിലെ എട്ടാം പ്രതി നടൻ ദിലീപിനെ കോടതി വെറുതെവിട്ടിരുന്നു

ഒന്നാം പ്രതി പൾസർ സുനിയെന്ന എൻഎസ് സുനിൽ, രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി മണികണ്ഠൻ, നാലാം പ്രതി വിപി വിജീഷ്, അഞ്ചാം പ്രതി എച്ച് സലീം, ആറാം പ്രതി പ്രദീപ് എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. ചാർളി തോമസ്, സനിൽ കുമാർ, ദീലീപ്, ശരത് ജി നായർ എന്നീ പ്രതികളെയാണ് കോടതി വെറുതെവിട്ടത്

നടിയെ ആക്രമിച്ച അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ എട്ട് വർഷത്തിന് ശേഷമാണ് വിധി വരുന്നത്. 2017 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം.