{"vars":{"id": "89527:4990"}}

നടി ആക്രമിക്കപ്പെട്ട കേസ് ഇന്ന് പരിഗണിക്കും; വിധി പറയുന്ന തീയതി തീരുമാനിച്ചേക്കും
 

 

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ വിധി പറയാനുള്ള തീയതി വിചാരണ കോടതി ഇന്ന് തീരുമാനിക്കും. കേസിൽ ദിലീപ് അടക്കം 14 പ്രതികളാണുള്ളത്. കേസിന്റെ വിചാരണ നടപടികൾ ആരംഭിച്ച് ഏഴര വർഷമാകുമ്പോഴാണ് വിധി പറയാനുള്ള തീയതി കോടതി തീരുമാനിക്കുന്നത്

കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. അന്തിമ വാദം പൂർത്തിയാക്കിയ കേസിൽ പ്രോസിക്യൂഷൻ ആരോപണങ്ങളിലെ സംശയനിവാരണം അവസാനഘട്ടത്തിലാണ്. 

2017 ഫെബ്രുവരിയിൽ കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന വാഹനത്തിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. സംഭവത്തിൽ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് ദിലീപിനെതിരായ കുറ്റം.