തെറ്റായ വാദങ്ങളുയർത്തി ദിലീപ് വിചാരണ തടസ്സപ്പെടുത്താൻ ശ്രമിക്കുന്നതായി സർക്കാർ

നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതി പൾസർ സുനി ജയിലിൽ നിന്ന് ദിലീപിനെ വിളിച്ച് കരാർ പ്രകാരമുള്ള പണം ലഭിക്കാനാണെന്ന് സർക്കാർ. തെറ്റായ വാദങ്ങളുയർത്തി വിചാരണ തടസ്സപ്പെടുത്താനാണ്
 

നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതി പൾസർ സുനി ജയിലിൽ നിന്ന് ദിലീപിനെ വിളിച്ച് കരാർ പ്രകാരമുള്ള പണം ലഭിക്കാനാണെന്ന് സർക്കാർ. തെറ്റായ വാദങ്ങളുയർത്തി വിചാരണ തടസ്സപ്പെടുത്താനാണ് ദിലീപ് ശ്രമിക്കുന്നതെന്നും ഹൈക്കോടതിയെ സർക്കാർ അറിയിച്ചു

ഒന്നാം പ്രതി തന്നെ ജയിലിൽ നിന്ന് വിളിച്ച് ഭീഷണിപ്പെടുത്തിയത് കുറ്റപത്രത്തിലുണ്ട്. ഇതിലെ ഇര താനാണ്. അതിനാൽ കേസ് രണ്ടും പ്രത്യേകം പരിഗണിക്കണമെന്നതായിരുന്നു ദിലീപിന്റെ ആവശ്യം. എന്നാൽ ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്നും പ്രത്യേക വിചാരണ ആവശ്യമില്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു

പോലീസ് കോടതിയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ പൾസർ സുനി ദിലീപിനെ വിളിച്ച ഭാഗമുണ്ടായിരുന്നില്ല. ഇത് സാങ്കേതിക പിഴവാണെന്നും കോടതിക്ക് സ്വമേധയാ തിരുത്താമെന്നും അല്ലെങ്കിൽ ഇതിനായി സർക്കാർ അപേക്ഷ സമർപ്പിക്കുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു.

ദിലീപിനെ ഭീഷണിപ്പെടുത്തിയതിന് പോലീസ് കേസില്ല. സുനി വിളിച്ചത് കരാർപ്രകാരമുള്ള പണം ലഭിക്കാനാണ്. നടിയെ ആക്രമിക്കാൻ നടത്തിയ ഗൂഢാലോചനയുടെ തുടർച്ച മാത്രമാണ് ജയിലിൽ നിന്നുള്ള ഫോൺ വിളിയെന്നും സർക്കാർ വാദിച്ചു.