പാര്‍വതിയെ അധിക്ഷേപിച്ച് പ്രചാരണം നടത്തിയ യുവാവിനെ ചലചിത്ര മേളയ്ക്കിടെ പിടികൂടി

നടി പാർവതി തിരുവോത്തിനെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുകയും ബന്ധുക്കൾക്ക് അധിക്ഷേപ സന്ദേശം അയക്കുകയും ചെയ്ത യുവാവ് പിടിയിൽ. തിരുവനന്തപുരം ചലചിത്ര മേളയുടെ വേദിക്കരികിൽ നിന്നാണ് പാലക്കാട് സ്വദേശിയായ
 

നടി പാർവതി തിരുവോത്തിനെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുകയും ബന്ധുക്കൾക്ക് അധിക്ഷേപ സന്ദേശം അയക്കുകയും ചെയ്ത യുവാവ് പിടിയിൽ. തിരുവനന്തപുരം ചലചിത്ര മേളയുടെ വേദിക്കരികിൽ നിന്നാണ് പാലക്കാട് സ്വദേശിയായ കിഷോർ പിടിയിലായത്.

തഹസിൽദാറാണെന്ന് പറഞ്ഞ് മണൽ കടത്താൻ ശ്രമിച്ചതിന് തൃശ്ശൂരും മജിസ്‌ട്രേറ്റാണെന്ന് പറഞ്ഞ് വ്യാജരേഖ ചമച്ചതിന് കൊടുങ്ങല്ലൂരും ഇയാൾക്കെതിരെ കേസുകൾ ഉണ്ടെന്ന് അസി. കമ്മീഷണർ കെ അഷ്‌റഫ് വ്യക്തമാക്കി.

പാർവതിയെ മോശമായി ചിത്രീകരിക്കുന്ന സന്ദേശങ്ങൾ നടിയുടെ പിതാവിനും സഹോദരനും ഇയാൾ അയച്ചിരുന്നു. നടിയുടെ കോഴിക്കോടുള്ള വീട്ടിലും ഇയാൾ എത്തിയിരുന്നു. പാർവതിയെ മോശമായി ചിത്രീകരിക്കുന്ന സന്ദേശങ്ങൾ നടിയുടെ പിതാവിനും സഹോദരനും ഇയാൾ അയച്ചിരുന്നു. സഹോദരനെ സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ശേഷമായിരുന്നു യുവാവ് മോശം സന്ദേശങ്ങൾ അയച്ചത്.