{"vars":{"id": "89527:4990"}}

നടി റിനി ആൻ ജോർജിനെ അധിക്ഷേപിച്ച സംഭവം; ഷാജൻ സ്‌കറിയ, രാഹുൽ ഈശ്വർ എന്നിവരെ പ്രതികളാക്കി കേസ്
 

 

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ വെളിപ്പെടുത്തലിന് പിന്നാലെ നടി റിനി ആൻ ജോർജിനെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ചവർക്കെതിരെ കേസെടുത്തു. ഷാജൻ സ്‌കറിയ, രാഹുൽ ഈശ്വർ എന്നിവരടക്കം നാല് പേരെ പ്രതി ചേർത്ത് എറണാകുളം റൂറൽ സൈബർ പോലീസാണ് കേസെടുത്തത്

സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ച നാല് പേരുടെ വിവരങ്ങളടക്കം പരാമർശിച്ച് നടി റിനി ആൻ ജോർജ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് നാല് പേർക്കെതിരെയും കേസെടുത്തിരിക്കുന്നത്

പോസ്റ്റുകൾ വിശദമായി പോലീസ് പരിശോധിക്കുകയാണ്. റിനി ആൻ ജോർജിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ അധിക്ഷേപകരമായി പോസ്റ്റുകൾ ഇട്ട ആളുകളെയും യൂട്യൂബ് ചാനൽ വവി അധിക്ഷേപം നടത്തിയവരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം.