പള്ളിയിലെ കാണിക്കവഞ്ചിയിൽ നിന്നും പണം മോഷ്ടിച്ച അഡീഷണൽ എസ് ഐയെ നാട്ടുകാർ പിടികൂടി

തൊടുപുഴയിൽ പള്ളിയിലെ കാണിക്കവഞ്ചിയിൽ നിന്നും നാണയങ്ങൾ മോഷ്ടിച്ച അഡീഷണൽ എസ് ഐയെ നാട്ടുകാർ പിടികൂടി മർദിച്ചു. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം കാന്തമുപയോഗിച്ചാണ് പോലീസുദ്യോഗസ്ഥൻ കാണിക്കവഞ്ചിയിൽ
 

തൊടുപുഴയിൽ പള്ളിയിലെ കാണിക്കവഞ്ചിയിൽ നിന്നും നാണയങ്ങൾ മോഷ്ടിച്ച അഡീഷണൽ എസ് ഐയെ നാട്ടുകാർ പിടികൂടി മർദിച്ചു. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം

കാന്തമുപയോഗിച്ചാണ് പോലീസുദ്യോഗസ്ഥൻ കാണിക്കവഞ്ചിയിൽ നിന്ന് നാണയങ്ങൾ മോഷ്ടിച്ചത്. ആളുകളില്ലാത്ത തക്കം നോക്കിയായിരുന്നു മോഷണം. എന്നാൽ സമീപത്ത് താമസിക്കുന്നയാളുടെ ശ്രദ്ധയിൽ ഇത് പെടുകയായിരുന്നു

പള്ളിക്കമ്മിറ്റിക്കാരെ ഫോണിൽ ബന്ധപ്പെടുകയും ഇവരുടനെ സ്ഥലത്ത് എത്തുകയും ചെയ്തു. കാന്തവുമായി കാണിക്കവഞ്ചിക്ക് അരികെ പോലീസുദ്യോഗസ്ഥൻ നിൽക്കുന്നതാണ് ഇവർ കണ്ടത്.

ഇതോടെ നാട്ടുകാർ ഇയാളെ മർദിക്കുകയായിരുന്നു. താൻ അടുത്തുള്ള സ്‌റ്റേഷനിലെ അഡീഷണൽ എസ് ഐ ആണെന്ന് പറഞ്ഞതോടെ തല്ലിന്റെ എണ്ണം കൂടി. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു