ഹോം › കേരളം

എഡിജിപി അജിത് കുമാർ-ആർഎസ്എസ് കൂടിക്കാഴ്ച; അന്വേഷണ റിപ്പോർട്ട് നിയമസഭയിൽ വെച്ച് മുഖ്യമന്ത്രി

By MJ Desk · 15 Oct 2024, 03:12 PM

എഡിഡിപി എംആർ അജിത് കുമാറിന്റെ ആർ എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച ഡിജിപിയുടെ റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയിൽ വെച്ചു. സ്വകാര്യ സന്ദർശനമാണെന്ന എഡിജിപിയുടെ വാദം തള്ളുന്നതാണ് റിപ്പോർട്ട്. കൂടിക്കാഴ്ച സർവീസ് നേട്ടങ്ങൾക്ക് വേണ്ടിയാണെങ്കിൽ ചട്ടലംഘനമാണെന്നും റിപ്പോർട്ടിൽ വിമർശിക്കുന്നുണ്ട് മാമി തിരോധാന കേസിൽ അന്വേഷണ മേൽനോട്ടത്തിൽ അജിത് കുമാറിന് വീഴ്ചയുണ്ടായെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്. അൻവറിന്റെ മറ്റ് ആരോപണങ്ങൾ റിപ്പോർട്ടിൽ തള്ളുന്നുണ്ട്. സിപിഎമ്മിന്റെ രാഷ്ട്രീയ തീരുമാനം അനുസരിച്ചാണ് സഭ സമ്മേളനം തീരുന്ന ഇന്ന് റിപ്പോർട്ട് മേശപ്പുറത്ത് വെച്ചത് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണന്റെ സബ് മിഷന്റെ മറുപടിയിലാണ് മുഖ്യമന്ത്രി റിപ്പോർ്ടട് പരസ്യമാക്കിയത്. എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയുടെ ലക്ഷ്യം വ്യക്തമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›