ഹോം › കേരളം

ആർഎസ്എസ് നേതാക്കളെ എഡിജിപി കണ്ടതിൽ ദുരൂഹത; സർക്കാരിന് എന്തോ ഒളിക്കാനുണ്ട്: കെസി വേണുഗോപാൽ

By MJ Desk · 25 Sep 2024, 12:03 PM

എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടതിൽ നിഗൂഢതയുണ്ടെന്ന് കെസി വേണുഗോപാൽ. സർക്കാരും മുഖ്യമന്ത്രിയും വിശ്വാസമർപ്പിക്കുന്ന ഉദ്യോഗസ്ഥനാണ് എഡിജിപിയെന്നും സിപിഎം എന്തുകൊണ്ടാണ് ഇത് ലളിതമായി എടുക്കുന്നത് എന്ന് മനസ്സിലാകുന്നില്ലെന്നും വേണുഗോപാൽ പറഞ്ഞു. എന്തായിരുന്നു ഡീൽ എന്ന് തുറന്നുപറയണം സർക്കാരിനും സിപിഎമ്മിനും എന്തോ ഒളിക്കാനുണ്ട്. ഉത്തരവാദിത്തപ്പെട്ട പാർട്ടി നേതാക്കൾ ഇക്കാര്യത്തിൽ മൗനം പാലിക്കുന്നത് നിർഭാഗ്യകരം.സുതാര്യത ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ബാധ്യതയായിരുന്നു. എന്തുകൊണ്ട് അത് ചെയ്യുന്നില്ല എന്നത് ദുരൂഹമാണ് അദ്ദേഹം ചൂണ്ടിക്കാട്ടി. മുകേഷിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. അത് അതത് പാർട്ടികളുടെ ധാർമികതയുമായി ബന്ധപ്പെട്ട കാര്യമാണെന്നാണ് വ്യക്തമാക്കിയത്. തൃശ്ശൂർ പൂരം കലക്കിയതിൽ അന്വേഷണ രീതി തന്നെ തെറ്റെന്നും കെസി വേണുഗോപാൽ പറഞ്ഞു. പൂരത്തിന്റെ പൂർണ്ണ ചുമതല എഡിജിപിക്കായിരുന്നു. അയാൾ തന്നെ അന്വേഷണം നടത്തിയാൽ അത് എങ്ങനെയാണ് ശരിയാവുന്നത്. സർക്കാർ ചെയ്തത് തെറ്റായ കാര്യമാണ്. പോലീസിൽ സംഘപരിവാർ വൽക്കരണം ഉണ്ടെന്ന് ആദ്യം പറഞ്ഞത് വയനാട്ടിലെ സിപിഐ ആണെന്നും കെസി വേണുഗോപാൽ പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#kc venugopal

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›