{"vars":{"id": "89527:4990"}}

നിലമ്പൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആദിവാസി യുവതി മരിച്ചു
 

 

നിലമ്പൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആദിവാസി യുവതി മരിച്ചു. ചോലനായ്ക്കർ വിഭാഗത്തിലെ കരുളായി ഉൾവനത്തിൽ താമസിക്കുന്ന സുസ്മിതയാണ്(20) മരിച്ചത്. മൂന്ന് ആഴ്ച മുമ്പാണ് സുസ്മിതക്ക് പനി തുടങ്ങിയത്. വാഹനങ്ങളുടെ ലഭ്യത കുറവായതിനാൽ ആശുപത്രിയിൽ പോകാൻ ഇവർക്ക് സാധിച്ചിരുന്നില്ല. 

ട്രൈബർ എക്‌സ്റ്റൻഷൻ ഓഫീസർ ഇടപെട്ടാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. കരുളായിയിൽ നിന്ന് 25 കിലോമീറ്റർ അകലെ കുപ്പമലയിൽ പാറ അളയിലാണ് ഇവരുടെ കുടുംബം താമസിക്കുന്നത്. വാഹനം ഇവിടേക്ക് എത്താത്തതിനാൽ കുട്ടയിൽ ചുമന്നാണ് യുവതിയെ വാഹനത്തിൽ എത്തിച്ചത്

വെള്ളിയാഴ്ചയാണ് സുസ്മിതയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രക്തസമ്മർദവും ശരീരത്തിൽ ഓക്‌സിജന്റെ അളവും കുറഞ്ഞതോടെ ആരോഗ്യനില വഷളാകുകയായിരുന്നു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല