ഹോം › കേരളം

എഡിഎമ്മിന്റെ മരണം: അന്വേഷണം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിന്

By MJ Desk · 25 Oct 2024, 02:55 PM

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രത്യേക പോലീസ് സംഘത്തിന് അന്വേഷണം. കണ്ണൂർ ജില്ലാ പോലീസ് മേധാവി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ളതാണ് പ്രത്യേക അന്വേഷണ സംഘം. കണ്ണൂർ റേഞ്ച് ഡിഐജിക്ക് മേൽനോട്ട ചുമതലയും നൽകി. അതേസമയം റവന്യു വകുപ്പിന്റെ ആഭ്യന്തര അന്വേഷണം പൂർത്തിയാക്കിയ ലാൻഡ് റവന്യു ജോയന്റ് കമ്മീഷണർ എ ഗീത ഇന്നലെ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെ നിലവിൽ കേസ് അന്വേഷിക്കുന്ന പോലീസ് സംഘം എഡിഎമ്മിനെതിരെ കൈക്കൂലി പരാതി ഉന്നയിച്ച പ്രശാന്തിന്റെ ഭാര്യാ സഹോദരനെ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു നിലവിൽ ടൗൺ പോലീസാണ് കേസ് അന്വേഷിക്കുന്നത്. പ്രതിസ്ഥാനത്തുള്ളത് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ്. മരിച്ചതാകട്ടെ ജില്ലാ ഭരണകൂടത്തിലെ രണ്ടാമനും ആയിരുന്നു. ഇതാണ് ജില്ലാ പോലീസ് മേധാവിക്ക് അന്വേഷണം കൈമാറിയത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#naveen babu

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›