ഹോം › കേരളം

സന്ദീപ് വാര്യർക്കെതിരായ പരസ്യം സിപിഎമ്മിന്റെ ഗതികേട്; നിയമനടപടി സ്വീകരിക്കുമെന്ന് സുധാകരൻ

By MJ Desk · 19 Nov 2024, 02:50 PM

സന്ദീപ് വാര്യരെ അവമതിച്ച് സിപിഎം പത്രപരസ്യം നൽകിയത് അവരുടെ ഗതികേട് കൊണ്ടാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അന്തംവിട്ടവൻ എന്തും ചെയ്യുന്ന ദയനീയാവസ്ഥയിലാണ് പാർട്ടി. പരാജയഭീതി തുറിച്ചുനോക്കുന്ന അവസ്ഥയിലാണ് സിപിഎം പാർട്ടി എന്തുമാത്രം പ്രതിരോധത്തിലാണെന്ന് പരസ്യം സൂചിപ്പിക്കുന്നു. എല്ലാ മര്യാദകളും മാന്യതയും ലംഘിച്ചു കൊണ്ട് സിപിഎം പ്രസിദ്ധപ്പെടുത്തിയ പരസ്യത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും. നിയമനടപടികൾ സ്വീകരിക്കുമെന്നും സുധാകരൻ പറഞ്ഞു എകെ ബാലൻ അടക്കമുള്ള സിപിഎം നേതാക്കൾ സന്ദീപ് വാര്യർ നിഷ്‌കളങ്കനാണെന്നും ക്രിസ്റ്റൽ ക്ലിയറാണെന്നും പറഞ്ഞിട്ട് ദിവസങ്ങൾ പോലുമായില്ല. അദ്ദേഹത്തെ സിപിഎമ്മിലേക്ക് ഹൃദയപൂർവം സ്വാഗതം ചെയ്യുമെന്ന് പറഞ്ഞത് എംവി ഗോവിന്ദനും എംബി രാജേഷും അടക്കമുള്ള നേതാക്കളാണ്. അവരാണ് ഇപ്പോൾ സന്ദീപിനെതിരെ വർഗീയത പറയുന്നതെന്നും സുധാകരൻ കുറ്റപ്പെടുത്തി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#k sudhakaran

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›