പാലക്കാട് അഭിഭാഷകന് കൊവിഡ്, രണ്ട് കോടതികൾ അടച്ചു; ചേർത്തലയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് രോഗബാധ
പാലക്കാട് ഒരു അഭിഭാഷകന് കൊവിഡ് സ്ഥിരീകരിച്ചതോടെ കോടതി അടച്ചു. രോഗം സ്ഥിരീകരിച്ച അഭിഭാഷകൻ ഹാജരായ അതിവേഗ കോടതിയും ചിറ്റൂർ മുൻസിഫ് കോടതിയുമാണ് താത്കാലികമായി അടച്ചത്. അഭിഭാഷകന്റെ സമ്പർക്ക
Jul 27, 2020, 16:06 IST
പാലക്കാട് ഒരു അഭിഭാഷകന് കൊവിഡ് സ്ഥിരീകരിച്ചതോടെ കോടതി അടച്ചു. രോഗം സ്ഥിരീകരിച്ച അഭിഭാഷകൻ ഹാജരായ അതിവേഗ കോടതിയും ചിറ്റൂർ മുൻസിഫ് കോടതിയുമാണ് താത്കാലികമായി അടച്ചത്. അഭിഭാഷകന്റെ സമ്പർക്ക പട്ടിക തയ്യാറാക്കുകയാണ്.
ആലപ്പുഴ ചേർത്തലയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചേർത്തല തെക്കേ അങ്ങാടിയിലെ ഫ്രൂട്ട്സ് വ്യാപാരിക്കും ഭാര്യക്കും മകനുമാണ് രോഗം സ്ഥിരീകരിച്ചത്. ഒരു മകനും കുടുംബവും ക്വാറന്റൈനിലാണ്. ഇവരുടെ രോഗ ഉറവിടം വ്യക്തമല്ല.
എറണാകുളം കൂത്താട്ടുകുളം നഗരസഭ പരിധിയിൽ ബുധനാഴ്ച വൈകുന്നേരം വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ലോക്ക് ഡൗൺ