ഹോം › കേരളം

സഹോദരനെയും ഫർസാനയെയും കൊന്നത് വിശദീകരിച്ച് അഫാൻ; മൂന്നാംഘട്ട തെളിവെടുപ്പ് പൂർത്തിയായി

By MJ Desk · 18 Mar 2025, 12:12 PM

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൽ പ്രതി അഫാനുമായുള്ള മൂന്നാം ഘട്ട തെളിവെടുപ്പ് പൂർത്തിയായി. സഹോദരൻ അഹ്‌സാനെയും പെൺസുഹൃത്ത് ഫർസാനെയെയും കൊലപ്പെടുത്തിയത് എങ്ങനെയെന്ന് പെരുമലയിലെ വീട്ടിൽ വെച്ച് അഫാൻ വിശദീകരിച്ചു. ഇവിടുൾപ്പെടെ ഏഴ് സ്ഥലങ്ങളിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത് രാവിലെ ഒമ്പതരയോടെ അഫാനെ ആദ്യം കൊണ്ടുപോയത് പെരുമലയിലെ വീട്ടിലേക്കാണ്. പിതൃസഹോദരൻ ലത്തീഫിനെയും ഭാര്യ സാജിതയെയും കൊലപ്പെടുത്തിയതിന് ശേഷമാണ് പെരുമലയിലെ വീട്ടിലേക്ക് മടങ്ങി എത്തി അഫാൻ സഹോദരൻ അഹ്‌സാനെയും കാമുകി ഫർസാനയെയും ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നത് വീട്ടിലേക്ക് കയറിയ വിധവും കൊലപാതക രീതിയും പ്രതി വിശദീകരിച്ചു. ഇതിന് ശേഷം സ്വർണം പണയം വെച്ച ധനകാര്യ സ്ഥാപനത്തിലും എലിവിഷം വാങ്ങിയ കടയിലും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›