സ്റ്റേഷൻ വിട്ടതിന് പിന്നാലെ ട്രെയിനിൽ നിന്നും ചാടിയിറങ്ങാൻ ശ്രമം; പ്ലാറ്റ്‌ഫോമിൽ തലയടിച്ച് വീണ് യുവതിക്ക് പരുക്ക്
Sep 15, 2025, 11:41 IST
പാലക്കാട് ഒറ്റപ്പാലത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും മുന്നോട്ടെടുത്ത ട്രെയിനിൽ നിന്നും ചാടി ഇറങ്ങുന്നതിനിടെ പ്ലാറ്റ്‌ഫോമിൽ വീണ 25കാരി യുവതിക്ക് പരുക്ക്. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ ഇന്ന് രാവിലെയാണ് സംഭവം.
ബംഗളൂരുവിൽ നിന്ന് ഒറ്റപ്പാലത്തേക്ക് ടിക്കറ്റ് എടുത്ത യുവതിയ്ക്കാണ് പരുക്ക്. ട്രെയിൻ ഒറ്റപ്പാലത്ത് എത്തിയത് ഇവർ അറിഞ്ഞത് ഇവിടെ നിന്ന് എടുത്തപ്പോൾ മാത്രമാണ്. വെപ്രാളത്തിൽ ട്രെയിനിൽ നിന്ന് ചാടിയിറങ്ങാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്‌ഫോമിൽ തലയടിച്ച് വീഴുകയായിരുന്നു.
തലയടിച്ചുള്ള വീഴ്ചയിൽ യുവതി ബോധരഹിതയായി. യാത്രക്കാരും റെയിൽവേ അധികൃതരും ചേർന്ന് യുവതിയെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം