ഹോം › കേരളം

പിണറായിക്ക് പ്രായപരിധിയിൽ ഇളവ് നൽകും; സംസ്ഥാന കമ്മിറ്റിയിലും പിബിയിലും തുടരും

By MJ Desk · 04 Mar 2025, 10:13 AM

മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ പിണറായി വിജയന് സിപിഎം സംസ്ഥാന കമ്മിറ്റിയിലും പോളിറ്റ് ബ്യൂറോയിലും പ്രായപരിധിയിൽ ഇളവ് നൽകും. കണ്ണൂരിൽ നിന്നുള്ള മറ്റൊരു മുതിർന്ന നേതാവായ ഇപി ജയരാജനെ കേന്ദ്ര കമ്മിറ്റിയിൽ നിലനിർത്താനും ധാരണയായിട്ടുണ്ട്. സമ്മേളന സമയത്ത് പ്രായപരിധി 75 ആകുന്നവരെ ഒഴിവാക്കാനാണ് വ്യവസ്ഥ കേരളത്തിൽ പിണറായി രണ്ടാം തവണയും അധികാരത്തിലെത്തിയതും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് മുന്നോട്ടുവെക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട നേതൃമുഖം പിണറായിയുടേത് ആയതിനാലുമാണ് അദ്ദേഹത്തിന് പ്രായപരിധിയിൽ ഇളവ് നൽകുക. കേന്ദ്ര കമ്മിറ്റിയിൽ കേരളത്തിൽ നിന്നുള്ള കൂടുതൽ നേതാക്കൾക്ക് പരിഗണന ലഭിച്ചേക്കും മാർച്ച് ആറ് മുതൽ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, അശോക് ധാവ്‌ലെ, ബിവി രാഘവലു എന്നീ പിബി അംഗങ്ങൾ പങ്കെടുക്കും. എംവി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായി തുടരുമെന്നാണ് വിവരം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›