എഐ ക്യാമറ: മുഖ്യമന്ത്രിയുടെ മൗനം മഹാകാര്യമല്ല; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ചെന്നിത്തല
 

 

എഐ ക്യാമറ അഴിമതിയിൽ മുഖ്യമന്ത്രിയുടെ മൗനത്തെ വിമർശിച്ച് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ മൗനം മഹാകാര്യമല്ല. മിണ്ടണമെന്ന് നിർബന്ധമില്ല. എഐ കരാർ റദ്ദാക്കി ജുഡീഷ്യൽ അന്വേഷണം വേണം. ഒരു വിജിലൻസ് അന്വേഷണം നടക്കുമ്പോൾ മുഖ്യമന്ത്രി അതേ പദ്ധതി ഉദ്ഘാടനം ചെയ്യുമോയെന്നും ചെന്നിത്തല ചോദിച്ചു

വ്യവസായി സെക്രട്ടറിയുടെ അന്വേഷണം ആർക്ക് വേണം. പാവപ്പെട്ടവരെ പിഴിഞ്ഞ് കമ്പനികൾ കൊള്ളലാഭം ഉണ്ടാക്കുമ്പോൾ എങ്ങനെ പ്രതിപക്ഷം മിണ്ടാതിരിക്കും. കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവിട്ട രേഖകൾ എ കെ ബാലൻ കണ്ടില്ലേയെന്നും ചെന്നിത്തല ചോദിച്ചു. എന്നിട്ടും എന്താണ് തെളിവെന്ന് ചോദിക്കുന്നു. 232 കോടിയുടെ പദ്ധതി 68 കോടിക്ക് കഴിയുമെന്ന് ലൈറ്റ് മാസ്റ്റർ എംഡി വ്യക്തമാക്കി കഴിഞ്ഞു. എസ്ആർഐടിക്ക് ടെൻഡർ ലഭിച്ചത് ക്രമവിരുദ്ധമാണെന്ന് തെളിവ് സഹിതം പുറത്തുവിട്ടിട്ടും എന്തേ നിഷേധിക്കാത്തത് എന്നും ചെന്നിത്തല ചോദിച്ചു