എഐ ക്യാമറാ വിവാദമുയർത്തി കമ്പനിയെ അപകീർത്തിപ്പെടുത്തി; വി.ഡി സതീശന് വക്കീൽ നോട്ടീസയച്ച് എസ്.ആർ.ഐ.ടി

 

എഐ ക്യാമറാ വിവാദത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വക്കീൽ നോട്ടീസയച്ച് എസ്ആർഐടി കമ്പനി. കമ്പനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. തെളിവുകൾ സഹിതം മറുപടി നൽകുമെന്ന് വിഷയത്തിൽ വി ഡി സതീശൻ പ്രതികരിച്ചു.

എഐ ക്യാമറയുടെ മറവിൽ 100 ​​കോടിയുടെ അഴിമതി നടന്നുവെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. ഇതാണ് 151 കോടിയുടെ കരാറിൽ എത്തിയതെന്നും സതീശൻ പറഞ്ഞു. ട്രായിസ് കമ്പനിയിൽ നിന്ന് തന്നെ സാധനങ്ങൾ വാങ്ങണമെന്ന് കരാറുണ്ടാക്കി. പ്രസാദിയോയാണ് ഈ കരാറുണ്ടാക്കിയത്. ഇൻട്രോൾ ഉൾപ്പെടെ എല്ലാ ഉപകരണങ്ങളും ഉൾപ്പടെ 57 കോടിയാണ് ട്രായിസ് പ്രൊപോസ് റൂമുകൾ നൽകിയത്. അത് തന്നെ യഥാർത്ഥത്തിൽ 45 കോടിക്ക് ചെയ്യാൻ പറ്റുന്നതാണ്. എന്നാൽ 151 കോടിക്കാണ് ടെൻഡർ നൽകിയത്. എസ്ആർഐടിക്ക് ആറ് ശതമാനം വെറുതെ കമ്മീഷൻ കിട്ടി. തുക എല്ലാവരും കൂടി വീതിച്ചെടുക്കാനായിരുന്നു പദ്ധതിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു.

തുടർച്ചയായി വി ഡി സതീശനും രമേശ് ചെന്നിത്തലയും ഐ ക്യാമറ വിവാദമുയർത്തി സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തിയപ്പോഴും മുഖ്യമന്ത്രി മൗനം പാലിച്ചിരുന്നു. തുടർന്ന് വിവാദങ്ങളാരംഭിച്ച് ദിവസങ്ങൾക്ക് ശേഷമാണ് മുഖ്യമന്ത്രി മൗനം വെടിഞ്ഞത്. വിവാദങ്ങളിൽ കുബുദ്ധികളോട് മറുപടി പറയേണ്ട കാര്യമില്ലെങ്കിൽ ജനങ്ങളോട് മാത്രം മറുപടി പറയാനാണ് സർക്കാരിന് ബാധ്യതയെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.