ഹോം › കേരളം

എഐസിസി അംഗം എൻ കെ സുധീർ ഇന്ന് കോൺഗ്രസ് വിടും; ചേലക്കരയിൽ ഡിഎംകെ സ്ഥാനാർഥിയാകും

By MJ Desk · 17 Oct 2024, 08:29 AM

എഐസിസി അംഗം എൻ കെ സുധീർ ഇന്ന് രാജിവെക്കും. ചേലക്കരയിൽ പിവി അൻവറിന്റെ പാർട്ടിയായ ഡിഎംകെയുടെ സ്ഥാനാർഥിയായി സുധീർ മത്സരിക്കും. സുധീറിനെ അനുനയിപ്പിക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കം പരാജയപ്പെട്ടിരുന്നു. ചേലക്കരയിൽ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന പ്രതീക്ഷയിലായിരുന്നു സുധീർ. വിഡി സതീശനടക്കം ഇതിൽ ഉറപ്പ് നൽകിയിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു. എന്നാൽ ചേലക്കരയിൽ രമ്യ ഹരിദാസിനെയാണ് കോൺഗ്രസ് സ്ഥാനാർഥിയാക്കിയത്. ഇതോടെയാണ് പാർട്ടി വിടാൻ സുധീർ തീരുമാനിച്ചത്. പിവി അൻവറുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ചേലക്കരയിൽ ഡിഎംകെ സ്ഥാനാർഥിയായി സുധീറിനെ പ്രഖ്യാപിച്ചത്. വിജയം ഉറപ്പാണെന്ന് സുധീർ പറഞ്ഞു. ക്യാമ്പയിൻ തിരുവില്വാമലയിൽ നിന്ന് ആരംഭിക്കും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#nk sudheer

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›