രാജ്യദ്രോഹ കുറ്റം: ഐഷ സുൽത്താന ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

ചാനൽ ചർച്ചക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ബയോ വെപ്പൺ ആണെന്ന പരാമാർശത്തിൽ രാജ്യദ്രോഹ കുറ്റം ചുമത്തിയതിനെതിരെ സിനിമാ പ്രവർത്തകയും ആക്ടിവിസ്റ്റുമായ ഐഷ സുൽത്താന ഹൈക്കോടതിയെ സമീപിച്ചു. ഐഷ ഹൈക്കോടതിയിൽ
 

ചാനൽ ചർച്ചക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ ബയോ വെപ്പൺ ആണെന്ന പരാമാർശത്തിൽ രാജ്യദ്രോഹ കുറ്റം ചുമത്തിയതിനെതിരെ സിനിമാ പ്രവർത്തകയും ആക്ടിവിസ്റ്റുമായ ഐഷ സുൽത്താന ഹൈക്കോടതിയെ സമീപിച്ചു. ഐഷ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി.

ചാനൽ ചർച്ചക്കിടെയുണ്ടായ പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിച്ചാണ് പോലീസ് രാജ്യദ്രോഹ കുറ്റം ചുമത്തിയതെന്നും ഇത് നിലനിൽക്കില്ലെന്നും ഹർജിയിൽ പറയുന്നു. ടിവി ചർച്ചയിൽ നടത്തിയ പരാമർശങ്ങൾ ബോധപൂർവമായിരുന്നില്ല. വിവാദമായതിനെ തുടർന്ന് സമൂഹ മാധ്യമങ്ങളിൽ മാപ്പ് പറഞ്ഞിട്ടുണ്ട്. കവരത്തിയിലെത്തിയാൽ അറസ്റ്റ് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും ഐഷ പറയുന്നു

ഹർജി നാളെ പരിഗണിക്കും. അതേസമയം ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനെതിരെ ഐഷ വീണ്ടും വിമർശനമുന്നയിച്ചു. ഭരണകൂടത്തിന്റെ ഏകാധിപത്യ നയങ്ങളെ പ്രതിരോധിക്കുമെന്നും ഫാസിസം ഇനിയും ലക്ഷദ്വീപ് ജനത സഹിക്കില്ലെന്നും ഐഷ പറഞ്ഞു