രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ചാനൽ ചർച്ചക്കിടെ നടത്തിയ പരാമർശത്തെ തുടർന്ന് രാജ്യദ്രോഹക്കേസ് ചുമത്തപ്പെട്ട സിനിമാ പ്രവർത്തക ഐഷ സുൽത്താന നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തന്റെ പരാമർശങ്ങൾ
 

ചാനൽ ചർച്ചക്കിടെ നടത്തിയ പരാമർശത്തെ തുടർന്ന് രാജ്യദ്രോഹക്കേസ് ചുമത്തപ്പെട്ട സിനിമാ പ്രവർത്തക ഐഷ സുൽത്താന നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തന്റെ പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിച്ചാണ് കവരത്തി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നതെന്നാണ് ഐഷ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.

ടിവി ചർച്ചയിൽ നടത്തിയ പരാമർശങ്ങൾ രാജ്യത്തിനെതിരെയോ സർക്കാരിനെതിരെയോ ആയിരുന്നില്ല. പരമാർശം വിവാദമായതോടെ സമൂഹമാധ്യമങ്ങളിലൂടെ മാപ്പ് പറഞ്ഞതായും ഐഷ സുൽത്താന മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.