രാജ്യദ്രോഹ കേസ് റദ്ദാക്കരുത്: ഐഷക്കെതിരെ രൂക്ഷ ആരോപണങ്ങളുമായി ലക്ഷദ്വീപ് ഭരണകൂടം

ഐഷ സുൽത്താനക്കെതിരായ രാജ്യദ്രോഹ കുറ്റം റദ്ദാക്കരുതെന്ന് ലക്ഷദ്വീപ് ഭരണകൂടം. ഹൈക്കോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. അന്വേഷണയുമായി ഐഷ സഹകരിക്കുന്നില്ലെന്നും കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ
 

ഐഷ സുൽത്താനക്കെതിരായ രാജ്യദ്രോഹ കുറ്റം റദ്ദാക്കരുതെന്ന് ലക്ഷദ്വീപ് ഭരണകൂടം. ഹൈക്കോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. അന്വേഷണയുമായി ഐഷ സഹകരിക്കുന്നില്ലെന്നും കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ മൊബൈലിലെ വിവരങ്ങൾ നശിപ്പിച്ചെന്നും ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കിയില്ലെന്നും എതിർ സത്യവാങ്മൂലത്തിൽ ലക്ഷദ്വീപ് ഭരണകൂടം പറയുന്നു

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഐഷ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഇതിലാണ് ലക്ഷദ്വീപ് ഭരണകൂടം എതിർ സത്യവാങ്മൂലം സമർപ്പിച്ചത്. ചാനൽ ചർച്ചക്കിടെ ബയോ വെപൺ പരാമർശം നടത്തുന്നതിന് മുമ്പ് ഐഷ തന്റെ ഫോണിൽ പരിശോധിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ആ സമയത്ത് ഐഷ ആരെയൊക്കെ ബന്ധപ്പെട്ടുവെന്ന് കണ്ടെത്തേണ്ടതുണ്ട്. എന്നാൽ ഫോണിലെ ചാറ്റ് ഹിസ്റ്ററി അടക്കം നശിപ്പിച്ച നിലയിലാണെന്നും എതിർ സത്യവാങ്മൂലത്തിൽ ഭരണകൂടം പറയുന്നു.