ഹോം › കേരളം

അജിത് കുമാർ അവധിയിൽ പോകുന്നത് തെളിവുകള്‍ അട്ടിമറിക്കാൻ; ഗുരുതര ആരോപണങ്ങളുമായി പിവി അൻവര്‍ എംഎല്‍എ

By News Desk · 08 Sep 2024, 06:38 PM

കോഴിക്കോട്: എഡിജിപി എംആർ അജിത് കുമാറിനെതിരെ ​ഗുരുതരമായ ആരോപണവുമായി വീണ്ടും പിവി അൻവർ എംഎൽഎ. അജിത് കുമാർ നൊട്ടോറിയസ് ക്രിമിനലാണെന്ന് ആവർത്തിച്ച പിവി അൻവർ അജിത് കുമാർ അവധിയിൽ പോകുന്നത് തെളിവുകൾ അട്ടിമറിക്കാനാണെന്നും ആരോപിച്ചു. എഡിജിപിയെ മാറ്റുമോയെന്ന ചോദ്യത്തിന് നല്ലതിനായി പ്രാർഥിക്കാമെന്നായിരുന്നു പിവി അൻവർ എംഎൽഎയുടെ മറുപടി. മാമി തിരോധാനത്തിൽ ഒളിഞ്ഞും തെളിഞ്ഞും എംആർ അജിത് കുമാർ ഇടപെട്ടിട്ടുണ്ടെന്നും പിവി അൻവർ ആരോപിച്ചു. ഇതിന് തെളിവുകൾ ഉണ്ടെന്നും തെളിവുകൾ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് കൈമാറുമെന്നും അൻവർ പറഞ്ഞു. മാമി കൊല്ലപ്പെട്ടുവെന്നാണ് സംശയം. മാമിയെ നേരത്തെ അറിയില്ല. ഇപ്പോൾ രൂപീകരിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും അൻവർ പറഞ്ഞു. അന്വേഷണത്തിന് സിബിഐ വരണമെന്ന ആവശ്യത്തിൽ നിന്നും തൽക്കാലം പിന്മാറാൻ മാമിയുടെ കുടുംബത്തോട് അഭ്യർഥിച്ചിട്ടുണ്ടെന്നും അൻവർ വ്യക്തമാക്കി. ഇനി രാഷ്ട്രീയ ആരോപണം ഇല്ലെന്നായിരുന്നു പി ശശിക്കെതിരായ ആരോപണത്തിൽ നടപടിയില്ലല്ലോയെന്ന ചോദ്യത്തിന് അൻവറിന്റെ മറുപടി. പോലീസ് അന്വേഷണത്തിലൂടെ മാത്രമാണ് മറുപടിയെന്നും മാമിയുടെ കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവേ പിവി അൻവർ പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›