ഹോം › കേരളം

സന്ദീപ് വാര്യര്‍ ക്രിസ്റ്റല്‍ ക്ലിയര്‍ സഖാവാകും: എ കെ ബാലന്‍

By MJ News Desk · 05 Nov 2024, 09:16 PM

കൊച്ചി: ബി ജെ പി നേതൃത്വവുമായി പിണങ്ങി നില്‍ക്കുന്ന സന്ദീപ് വാര്യരെ വാനോളം പൊക്കി സഖാവ് എ കെ ബാലന്‍. റിപോര്‍ട്ടര്‍ ടി വിയുടെ ക്ലോസ് എന്‍കൗണ്ടര്‍ പരിപാടിയിലാണ് മുന്‍ മന്ത്രി കൂടിയായ എ കെ ബാലന്റെ വെളിപ്പെടുത്തല്‍. സന്ദീപ് വാര്യര്‍ നമ്പര്‍ വണ്‍ സഖാവ് ആകുമെന്നും ക്രിസ്റ്റല്‍ ക്ലിയര്‍ ആകുമെന്നും സി പി എം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ബാലന്‍ വ്യക്തമാക്കി. ബി ജെ പിയിലുണ്ടായിരിക്കെ അദ്ദേഹം പറഞ്ഞതൊന്നും കാര്യമാക്കില്ല. കറകളഞ്ഞ കമ്യൂണിസ്റ്റുകാരെ കൊണ്ട് മാത്രം ഞങ്ങള്‍ക്ക് ഭരണം കിട്ടുമോ എന്ന് ചോദിച്ച എ കെ ബാലന്‍ ഓരോ കാലത്ത് ഓരോരുത്തരെ കിട്ടുമെന്നും ചൂണ്ടിക്കാണിച്ചു. അരിവാള്‍ ചുറ്റികയെയും സ്വതന്ത്ര ചിഹ്നത്തെയും തിരഞ്ഞെടുപ്പില്‍ ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച എ കെ ബാലന്‍ കോണ്‍ഗ്രസുകാര്‍ സിപിഐഎം ഓഫീസില്‍ ക്യൂ നില്‍ക്കുകയാണെന്നും വ്യക്തമാക്കി. കോണ്‍ഗ്രസിലും ബിജെപിയിലും കുറച്ചു കൂടി പൊട്ടലുണ്ടാകും. പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ഡോ സരിന്‍ മികച്ച സ്ഥാനാര്‍ത്ഥിയാണ്. സീറ്റ് കിട്ടാത്തതല്ല സരിന്റെ പ്രശ്‌നനം. കെ കരുണാകരനെ കരിങ്കാലി എന്ന് വിളിച്ചവരാണ് ഞങ്ങള്‍. എന്നാല്‍ അദ്ദേഹം പോലും ഞങ്ങള്‍ക്ക് ഒപ്പം വന്നു. എ കെ ആന്റണി എകെജി സെന്ററില്‍ വന്ന് കൂടെയിരുന്ന് ഭരിച്ചു. കുഞ്ഞാലിയുടെ കൊലപാതകിക്ക് സിപിഐഎം വോട്ട് ചെയ്തിട്ടുണ്ട്. മുസ്ലീം ലീഗിനെ കൂടെ കൂട്ടിയിട്ടുണ്ട്. നരസിംഹ റാവു ഭരിച്ചത് ഞങ്ങളുടെ പിന്തുണയോടെയാണെന്നും എ കെ ബാലന്‍ പറഞ്ഞു. രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളില്ലെന്ന് വ്യക്തമാക്കിയ എ കെ ബാലന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#ak balan#bjp#cpm#santheep variour

ബന്ധപ്പെട്ട വാർത്തകൾ

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
പൂർണ്ണ പേജ് കാണുക ›