അലനെയും താഹയെയും സിപിഐഎമ്മിൽ നിന്ന് പുറത്താക്കി; ലോക്കൽ ജനറൽ ബോഡി യോഗത്തിൽ റിപ്പോർട്ട് ചെയ്തു

കോഴിക്കോട് പന്തീരങ്കാവിൽ നിന്നും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റിലായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരെ സിപിഐഎമ്മിൽ നിന്ന് പുറത്താക്കി. നടപടി പന്നിയങ്കര ലോക്കൽ
 

കോഴിക്കോട് പന്തീരങ്കാവിൽ നിന്നും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റിലായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരെ സിപിഐഎമ്മിൽ നിന്ന് പുറത്താക്കി. നടപടി പന്നിയങ്കര ലോക്കൽ ജനറൽ ബോഡി യോഗത്തിൽ റിപ്പോർട്ട് ചെയ്തതായും ചാനലുകൾ വാർത്ത നൽകുന്നു

സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റംഗം ടി പി ദാസനാണ് നടപടി ലോക്കൽ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തത്. തത്കാലം നടപടി പരസ്യപ്പെടുത്തില്ല. എല്ലാ ബ്രാഞ്ചിലെയും അംഗങ്ങളുടെ പ്രവർത്തനം പരിശോധിക്കാനും തീവ്ര ഇടതുവ്യതിയാനമുള്ളവരെ പാർട്ടിയിൽ നിന്ന് പുറത്താക്കാനും സിപിഐഎം തീരുമാനിച്ചു.

അതേസമയം അലനെയും താഹയെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണസംഘം ഇന്ന് കോടതിയിൽ അപേക്ഷ നൽകും. ഇരുവരുടെയും ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും